ചില സംഭവങ്ങളും കഥകളൊക്കെ നമ്മുടെ യുക്തിബോധത്തിനു മുന്‍പില്‍ ചോദ്യചിഹ്നങ്ങളാകാറുണ്ട്.. ഒരിക്കലും ഉത്തരം കിട്ടാതെ..
ഇത് എവിടെയോ വായിച്ച കഥയാണ്, അല്ലെങ്കില്‍ സംഭവം . ആരെഴുതി എന്നൊന്നും ഓര്‍മ്മയിലില്ല.
വിയററ്നാം യുദ്ധകാലത്തോ മറ്റോ ആണ്. അമേരിക്കയില്‍ ഒരു കുടുംബം യുദ്ധഭൂമിയിലേയ്ക്കു പോയ തങ്ങളുടെ ഓമനമകനെക്കുറിച്ച് യാതൊരു വിവരവും കിട്ടാതെ ആശങ്കാകുലരായി കഴിയുന്നു. ഒരു ദിവസം ഏതോ അടുത്തുള്ല നഗരത്തില്‍ നിന്ന് അവര്‍ക്കൊരു ഫോണ്‍ കോള്‍ . അവര്‍ കാത്തിരുന്ന പൊന്നുമോന്റെ മധുരശബ്ദം അവര്‍ കേട്ടു. അവന്‍ ഉടനെ തന്നെ വീട്ടിലേയ്ക്കു വരുന്നുണ്ടത്രേ. ആ മാതാപിതാക്കളുടെ ആനന്ദത്തിന് അതിരില്ലായിരുന്നു.
" അച്ഛനും അമ്മയും എനിക്കൊരു സഹായം ചെയ്യണം. എന്റെ ഒരു കൂട്ടുകാരന്‍ കൂടി വരുന്നുണ്ട് എന്റെ കൂടെ. അവനെയും എന്നെപ്പോലെ തന്നെ കരുതണം "
" തീര്‍ച്ചയായും മോനേ, നിന്റെ കൂട്ടുകാരനും ഞങ്ങള്‍ക്കു നിന്നെപ്പോലെ തന്നെ. "
" പക്ഷേ, അവന് യുദ്ധത്തില്‍ ദയനീയമായി പരിക്കേറ്റിരുന്നു. ഒരു ലാഡ്മൈനില്‍ അറിയതെ ചവുട്ടി, അവന്റെ ഒരു കാലും കയ്യും ന്ഷടപ്പെട്ടു. അവനാകട്ടെ പോകാന്‍ മറ്റൊരിടവുമില്ല. അതുകൊണ്ടാണ് ഞാന്‍ അവനെയും കൊണ്ടുവരുന്നത്. "
" അയ്യോ അതു കഷ്ടമായിപ്പോയല്ലോ മോനേ. അങ്ങനെയെങ്കില്‍ അവന് നമുക്ക് അവിടെയെവിടെയെങ്കിലും താമസം ശരിയാക്കാന്‍ വേണ്ടതൊക്കെ ചെയ്തുകൊടുക്കം ."
"ഇല്ല അമ്മേ, അവന്റെ ഒപ്പമേ ഞാന്‍ ഉണ്ടാവൂ. അതു ഞാന്‍ നിശ്ചയിച്ചതാണ്."
പക്ഷേ പിതാവിന് കൂടുതല്‍ പ്രായോഗികമായി അക്കാര്യത്തേക്കുറിച്ചു മകനോടു പറയാനുണ്ടായിരുന്നു.
" മോനേ, അച്ഛന്‍ പറയുന്നതു കേള്‍ക്കൂ, ഇങ്ങനെയുള്ള ഒരാള്‍ നമ്മുടെ ജീവിതത്തിനു തന്നെ ഒരു ഭാരമാകും. നിന്റെ ജീവിതം ഇനി എത്രയോ ബാക്കിയുണ്ട്. ഇപ്പോള്‍ ചെയ്യുന്ന ഈ സഹായം നിന്റെ ഭാവിജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അവനെ നീ മറക്കുക. അവന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം കണ്ടുകൊള്ളും "
ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ഫോണ്‍ സംസാരം വിച്ഛേദിക്കപ്പെട്ടു. പിന്നീട് ഒരു വിവരവും മകനെക്കുറിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മകന്‍ ഉണ്ടായിരുന്ന നഗരത്തിലെ പോലീസിന്റെ ഹൃദയഭേദകമായ സന്ദേശം അവര്‍ക്കു ലഭിച്ചു. അവരുടെ മകന്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്രേ. മൃതദേഹം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് . തകര്‍ന്ന മനസ്സുമായ് അവര്‍ അപ്പോള്‍ തന്നെ അങ്ങോട്ടേയ്ക്കു തിരിച്ചു. അവിടെ എത്തിയപ്പൊഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്, തങ്ങളുടെ പൊന്നുമൊന്റെ ഒരു കയ്യും കാലും യുദ്ധത്തില്‍ നഷ്ടമായിരുന്നു എന്ന്.
ഹൃദയസ്പർശിയായ ഒരു കഥ. മുമ്പ്ാരോ ഈ കഥ എനിക്ക് ഇ-മെയിൽ ചെയ്തിട്ടുണ്ട്
ReplyDeleteവേദനയോടെ...............
ReplyDeletenice story
ReplyDelete