'' യദോ ധര്‍മ്മ സ്തതോ ജയ ""
വിധി - നിനക്കായി മാറ്റിവെച്ചൊരാ ഘോര-
തന്മസ്സിന്നാഴങ്ങളില്‍ നിന്നു നീ സ്ഫുടം ചെയ്-
താര്‍ജ്ജിച്ചതല്ലേ മാതേ, മക്കള്‍ക്കായ് നീയീ മന്ത്രം !
എന്നിട്ടുമേതോ തമോ ഗര്‍ത്തതിലാണ്ടേ പോയി
ധര്‍മ്മത്തിന്‍ ജ്യോതിര്‍രൂപ താരകം , മഹാ കഷ്ടം !
എന്തിനായ് ഒരു കരിംകച്ചയില്‍ പത്നീധര്‍മ്മ
വെളിച്ചം ഹരിച്ചു നീ സുബലജ , ഗാന്ധാരീ
എന്തിനായ് അമ്മേ നിന്റെ കണ്ണിലെ വെളിച്ചത്തെ
അകറ്റി നിര്‍ത്തീ നീ നിന്‍ മക്കള്‍തന്‍ ഹൃദ്പാതയില്‍
ചാഞ്ഞുവീഴുന്നോരന്ധകാരത്തെയകറ്റാതെ ..
അവര്‍ക്കായ് എരിഞ്ഞീടും വിളക്കായ് മാറീടാതെ ..
ഇന്നില്ല ഗാന്ധാരവും കുരുവംശാരാമമവും
എങ്കിലും ഗാന്ധാരീ നീ ജീവിക്കുന്നുണ്ടീ മണ്ണില്‍
കണ്ണടച്ചിരുട്ടാക്കും കര്‍ത്തവ്യസ്വരൂപമായ്
അന്തരമൊന്നേയുള്ളു, ഇല്ലവര്‍ക്കോതീടുവാന്‍
വജ്രശോഭയൊടെന്നും മിന്നിയ മന്ത്രം മാത്രം
'യദോ ധര്‍മ്മ സ്തതോ ജയ ,,യദോ ധര്‍മ്മ സ്തതോ ജയ ;
അവര്‍ക്കായ് എരിഞ്ഞീടും വിളക്കായ് മാറീടാതെ ..
ഇന്നില്ല ഗാന്ധാരവും കുരുവംശാരാമമവും
എങ്കിലും ഗാന്ധാരീ നീ ജീവിക്കുന്നുണ്ടീ മണ്ണില്‍
കണ്ണടച്ചിരുട്ടാക്കും കര്‍ത്തവ്യസ്വരൂപമായ്
അന്തരമൊന്നേയുള്ളു, ഇല്ലവര്‍ക്കോതീടുവാന്‍
വജ്രശോഭയൊടെന്നും മിന്നിയ മന്ത്രം മാത്രം
'യദോ ധര്‍മ്മ സ്തതോ ജയ ,,യദോ ധര്‍മ്മ സ്തതോ ജയ ;
ആത്യന്തികമായി ധർമ്മം ജയിക്കുകതന്നെ ചെയ്യും
ReplyDeleteഇന്നെവിടെയാണു സര്‍ ധര്‍മ്മം ജയിക്കുന്നത്
Delete'യദോ ധര്‍മ്മ സ്തതോ ജയ ,,യദോ ധര്‍മ്മ സ്തതോ ജയ ;
ReplyDeleteആശംസകള്‍
gaandhaareee
ReplyDelete