Friday, March 11, 2016

പോകയോ.. ശിശിരം ...

കുളിരുചേല പുതച്ചു മെല്ലെ
പോകയാണൊരു ശിശിര സന്ധ്യ
നെഞ്ചിലവളെ ചേര്‍ത്തു പോകാന്‍
കടല്‍ കടന്നു വരുന്ന പനിമതി
കൂരിരുട്ടിന്‍ മെത്തമെല്ലെ
വിരിച്ചു വാനില്‍ നിശീഥവും
താരകപ്പൂ വാരിവിതറി
കാത്തു നില്‍പ്പു കിനാക്കളും
അമ്മതന്‍ താരാട്ടു കേട്ട്
ചായുറങ്ങെന്നോമനേ നീ ...







2 comments:

  1. കാലചക്രത്തിന്‍റെ തിരിച്ചില്‍....
    ആശംസകള്‍

    ReplyDelete