വെയില്‍ തിന്ന പകലിന്റെ
നെറുകയില്‍ നോവുമായ്
ജലദങ്ങള്‍ ചുംബിച്ചകന്നു പോകേ..
മോഹത്തരുവിന്റെ
ചില്ലയില്‍ വന്നിരു-
ന്നേതോ പകല്‍പ്പക്ഷി പാടിടുന്നു.
മറവി തന്‍ വേരാഴ്ന്നു
പോകും മനസ്സിന്റെ
ആഴത്തില്‍ കണ്ണീരിനുറവ ചാലായ്..
എന്നിട്ടുമൊരു കൊച്ചു
കാറ്റേറെ നോവുമായ്
എങ്ങോ നിന്നോടിവന്നെങ്ങോ മറഞ്ഞു
വെയില്‍ച്ചൂരല്‍ തുമ്പു
കൊണ്ടാഞ്ഞടിക്കുന്നുണ്ടു
ഗ്രീഷ്മത്തിന്‍ മുറ്റത്ത് വന്ന സൂര്യന്‍
പേടിച്ചു പോയതോ
ഓടിയകന്നുവോ
മാരിക്കണങ്ങളാം ഓമനകള്‍
തുള്ളിക്കളിക്കുന്ന
കൊച്ചു കിടാങ്ങള്‍
മാടിവിളിക്കുന്നു, കാണ്മതില്ലേ,,
കുന്നിറങ്ങും സ്നേഹ
വഴിയിലൂടോടിയീ
ചെല്ലക്കുരുന്നുകള്‍ക്കീണമാകൂ.
പിന്നെയീക്കാളുന്ന
താപത്തെച്ചേര്‍ത്തണ-
ച്ചാത്തിരു നെറ്റിയില്‍ മുത്തമേകൂ ..
കണ്ടു തണുക്കട്ടെ,
കോരിത്തരിക്കട്ടെ
തീക്കനല്‍ പൂക്കുന്ന ഭൂമരങ്ങള്‍..
നെറുകയില്‍ നോവുമായ്
ജലദങ്ങള്‍ ചുംബിച്ചകന്നു പോകേ..
മോഹത്തരുവിന്റെ
ചില്ലയില്‍ വന്നിരു-
ന്നേതോ പകല്‍പ്പക്ഷി പാടിടുന്നു.
മറവി തന്‍ വേരാഴ്ന്നു
പോകും മനസ്സിന്റെ
ആഴത്തില്‍ കണ്ണീരിനുറവ ചാലായ്..
എന്നിട്ടുമൊരു കൊച്ചു
കാറ്റേറെ നോവുമായ്
എങ്ങോ നിന്നോടിവന്നെങ്ങോ മറഞ്ഞു
വെയില്‍ച്ചൂരല്‍ തുമ്പു
കൊണ്ടാഞ്ഞടിക്കുന്നുണ്ടു
ഗ്രീഷ്മത്തിന്‍ മുറ്റത്ത് വന്ന സൂര്യന്‍
പേടിച്ചു പോയതോ
ഓടിയകന്നുവോ
മാരിക്കണങ്ങളാം ഓമനകള്‍
തുള്ളിക്കളിക്കുന്ന
കൊച്ചു കിടാങ്ങള്‍
മാടിവിളിക്കുന്നു, കാണ്മതില്ലേ,,
കുന്നിറങ്ങും സ്നേഹ
വഴിയിലൂടോടിയീ
ചെല്ലക്കുരുന്നുകള്‍ക്കീണമാകൂ.
പിന്നെയീക്കാളുന്ന
താപത്തെച്ചേര്‍ത്തണ-
ച്ചാത്തിരു നെറ്റിയില്‍ മുത്തമേകൂ ..
കണ്ടു തണുക്കട്ടെ,
കോരിത്തരിക്കട്ടെ
തീക്കനല്‍ പൂക്കുന്ന ഭൂമരങ്ങള്‍..
നല്ല ഗാനം
ReplyDeleteവെയില്‍ തിന്ന പകലിന്‍റെ വേദന നന്നായി വായനയില്‍ ലഭ്യമാണ് ചേച്ച്യേ ...
ReplyDelete