Saturday, June 4, 2016

നമ്മുടെ കവികള്‍ - 7 / വിജയലക്ഷ്മി

  നമ്മുടെ  കവികള്‍ - 7 / വിജയലക്ഷ്മി
=================================


ഇരയിമ്മൻ തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ് മലയാളത്തിലെ ആദ്യ കവയിത്രി എന്ന് കേരളസാഹിത്യ ചരിത്രം എഴുതിയ ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. സിഅറ്റര്‍ മേരി ബനീഞ്ജയും കടത്തനാട്ടു മാധവിയമ്മയും പിന്നെ ബാലാമണിയമ്മയും കമലാദാസും സുഗതകുമാരിയും ഒക്കെ ആ വഴി വന്നവര്‍. ഈ നിരയിലെ തിളക്കമാര്‍ന്നൊരു നാമമാണ് വിജയലക്ഷ്മി. ഇന്നു നമുക്കു വിജയലക്ഷ്മിയെ പരിചയപ്പെടാം .

 കുളിരു ചാറി തൊട്ടുതലോടി ഒന്നുലച്ച്  മെല്ലെ വന്നു  മെല്ലെക്കടന്നുപോകുന്നൊരിളങ്കാറ്റുപോലെ, അതുല്ലെങ്കില്‍  മൃദുലസുന്ദരമായ ഗാലാനപനത്തോടെ പുളിനങ്ങളെ തഴുകിയൊഴുകുന്നൊരു പുഴപോലെ മലയാളകവിതാസ്വാദകരുടെ ഹൃദയത്തില്‍ ചേക്കേറിയൊരു വേറിട്ട കാവ്യചനാസരണിയാണ് ശ്രീമതി വിജയലക്ഷ്മിയുടേത്. ബാഹ്യസ്ഫുരണം ശാന്തവും സൗമ്യതയാര്‍ന്നതുമായൊരു തിരശ്ചീനതയെങ്കിലും ഇടയ്ക്കിടെ ഗഹനതയുടേയും  നിന്മോന്നതികളുടേയും ലംബരൂപം മറയ്ക്കപ്പെട്ടിരിക്കുന്നു എന്നേ പറയാന്‍ കഴിയൂ. കവിതയുടെ വിജയപരാജയങ്ങള്‍ ഈ വ്യത്യസതങ്ങളായ കണ്ടെത്തെലുകളെ ആശ്രയിച്ചിരിക്കുന്നു.
‘പുരുഷാര്‍ത്ഥങ്ങളെല്ലാം എനിക്ക് കവിത തന്നെയാണ്. ജീവിതവും സ്വപ്നവും കവിതയാണ്. സ്‌നേഹവും സൗഹൃദവുമെല്ലാം അതിനോടാണ് '   അതാണു വിജയലക്ഷ്മി സ്വന്തം വാക്കുകളില്‍ .

 1960 ഓഗസ്റ്റ് 2ന് എറണാകുളത്തെ മുളന്തുരുത്തിയില്‍ പെരുമ്പിള്ളി കുഴിക്കാട്ടില്‍ രാമന്‍ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി ജനിച്ച വിജയലക്ഷ്മി ചോറ്റാനിക്കര ഗവര്‍ണ്മെന്റ് ഹൈസ്‌കൂള്‍ , എറണാകുളം സെന്റ് തെരേസാസ് കോളെജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1980 ല്‍ ജന്തുശാസ്ത്രത്തില്‍ ഡിസ്റ്റിങ്ഷനോടെ   ബിരുദവും നേടി. 1982 ല്‍  മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിപ്ലവം സൃഷ്ടിച്ച പ്രണയത്തിനൊടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയലക്ഷ്മിയെ ജീവിതസഖിയാക്കി. ആ സ്നേഹയാത്രയില്‍ അവര്‍ക്കു കൂട്ടായി മകനും എത്തി .


1977ല്‍ കോളേജ് പഠനകാലത്ത് കലാകൗമുദിയില്‍ കവിത പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്.980-ൽ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി.  മൃഗശിക്ഷകന്‍ , തച്ചന്റെ മകള്‍ , മഴ തന്‍ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, ഒറ്റമണല്‍ത്തരി, അന്ധകന്യക, മഴയ്ക്കപ്പുറം, വിജയലക്ഷ്മിയുടെ കവിതകള്‍ , ജ്ഞാനമഗ്ദലന തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍ . അന്ന അഖ്മതോവയുടെ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും വിജയലക്ഷ്മിയാണ്.

1992ല്‍ യുവസാഹിത്യകാരിക്ക് നല്‍കുന്ന ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം വിജയലക്ഷ്മിയെ തേടിയെത്തി. 1994ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1995ല്‍ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. വൈലോപ്പിള്ളി പുരസ്‌കാരം (1995), ചങ്ങമ്പുഴ പുരസ്‌കാരം (1995), വി.ടി. ഭട്ടതിരിപ്പാട് പുരസ്‌കാരം (1997), പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം(2001), ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം (2010), ഉള്ളൂര്‍ പുരസ്‌കാരം(2010), എ.അയ്യപ്പന്‍ സ്മാരക പുരസ്‌കാരം(2011), കുഞ്ചുപിള്ള പുരസ്‌കാരം (1982), അങ്കണം സാഹിത്യ പുരസ്‌കാരം (1990), കൃഷ്ണഗീതി പുരസ്‌കാരം (2011,ലൈബ്രറി കൌൺസിൽ സാഹിത്യ പുരസ്കാരം(2013), പദ്മപ്രഭാ പുരസ്കാരം (2013), ഓ.വി.വിജയൻ സാഹിത്യ പുരസ്കാരം (2013)) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറല്‍ കൗണ്‍സിലിലും അംഗമാണ് വിജയലക്ഷ്മി. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ , കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡൈ്വസറി ബോര്‍ഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 .
.
 [മഴ - വിജയലക്ഷ്മി]
==========
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം

കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും

നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഡവും ചൂടി
അന്നു നടന്ന വഴികളില്‍
നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഡവും ചൂടി
അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തുനമ്മളില്‍ കാടും നഗരവും

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം
കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീലഞാന്നൊരപോയകാല
ജലച്ഛയ ശേഖരം നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍

ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടിയില്‍ പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ചന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്ക്
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവിലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും
സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവിലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും

ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തി കടക്കേ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലി കൊള്‍കെ
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം

ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍
----------------------------------------------------------------------------------------------
 .
വൃശ്ചികം -വിജയലക്ഷ്മി

മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി
നിരത്തും സരിത്തും നടപ്പാതയാക്കി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
ഭാവം പകര്‍ത്തി..

പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം
പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം
നിരാനന്ദ നിശബ്ദ താരാ കുടീരം
കരിങ്കായലോരം പെരും ചക്രവാളം
പെരും ചക്രവാളം

വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വര്‍ഗ്ഗീയം പകര്‍ന്നൊന്നു നിന്നും
വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വര്‍ഗ്ഗീയം പകര്‍ന്നൊന്നു നിന്നും
അടുത്താകിലൊന്നിറുത്തൊന്നെടുക്കാന്‍
ലഭിയ്ക്കാതെന്തു തിരഞ്ഞുള്ളുടഞ്ഞും
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

തിരിച്ചെത്തിയെന്നില്ലിയിച്ഛെ നിലയ്ക്കും
നിരാകാര സഞ്ചാരി ഈ മൂക രൂപം
തിരിച്ചെത്തിയെന്നില്ലിയിച്ഛെ നിലയ്ക്കും
നിരാകാര സഞ്ചാരി ഈ മൂക രൂപം
മനസ്സായിരുന്നു മരുത്വായിരുന്നു
മറക്കാത്ത സന്ദേശമൊന്നായിരുന്നോ
ഒന്നായിരുന്നോ..
--------------------------------------------------------------------

വ്

2 comments:

  1. കവയിത്രി വിജയലക്ഷ്മിയെ പരിചയപ്പെടുത്തിയതും,അവരുടെ കവിതകള്‍ ചേര്‍ത്തിയതും നന്നായി.
    ആശംസകള്‍

    ReplyDelete
  2. കൗസല്യ എന്ന കവിതയുടെ ആസ്വാദനം ഉണ്ടോ?

    ReplyDelete