ഇന്ന് മിഥുനം 31.
ഗ്രീഷ്മത്തിലെ അവസാന സൂര്യനും കിഴക്കന്‍ മല കയറി മാനസഞ്ചാരം നടത്തി സന്ധ്യ മായുമ്പോള്‍ കടലില്‍ മുങ്ങാംകുഴിയിടും
നാളെ
കര്‍ക്കടകം ഒന്ന്
രാമായണത്തിന്റെ ഭക്തിപ്പെരുമയോടൊപ്പം ദുരിതങ്ങള്‍ കോടക്കാറ്റിന്റെ കൈ പിടിച്ചു പടികടന്നെത്തുന്ന പെരുമഴക്കാലത്തിന്റെ പദനിസ്വനം കേള്‍ക്കാം .
ഏറ്റവും ഇരുട്ടുള്ള രാവിനെ കാത്തിരിക്കുന്നത് മാഞ്ഞുപോയ സ്നേഹങ്ങള്‍ മണ്ണില്‍ വന്നുപോകുമെന്ന പ്രതീക്ഷയില്‍ മാത്രം .
....
ഋതുക്കള്‍ മാറി മാറി വരുന്നു
കര്‍ക്കടകവും ചിങ്ങവും വര്‍ഷകാലം. കന്നിയും തുലാമാസവും ശരല്‍ക്കാലം.വൃശ്ചികവും ധനുവും ഹേമന്തകാലം. മകരവും കുംഭവും ശിശിരകാലം. മീനവും മേടവും വസന്തം. ഇടവവും മിഥുനവും ഗ്രീഷ്മം അങ്ങനെ ആറ് ഋതുക്കള്‍. ഇവ ആവര്‍ത്തിച്ചു കൊണ്ടിരിക്കും; ദിനങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതു പോലെ, വര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതു പോലെ. ഇതില്‍ നിന്നായിരിക്കാം മനുഷ്യന്റെ മനസ്സില്‍ ചാക്രിക കാലസങ്കല്പം ഉണ്ടായത്. എല്ലാ ശുന്യതയിലും പ്രതീക്ഷയുടെ നേര്‍ത്തൊരു തിരിനാളം ഹൃദയത്തിന്റെ കോണിലെവിടെയോ തെളിഞ്ഞു നില്‍ക്കാന്‍ ഇടയായതും

ആറ് ഋതുക്കളെപ്പറ്റി കുറിച്ച എഴുതിയ
ReplyDeleteഈ വരികൾ പുതിയ അറിവ് നൽകുന്നു.
ഞാൻ ഒരു കർക്കിടക മാസ സന്തതി ! :-)
കാലചക്രമണം ആവര്‍ത്തിച്ചു കൊണ്ടിരിക്കും;
ദിനങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതു പോലെ,
വര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതു പോലെ.
ഇതില്‍ നിന്നായിരിക്കാം മനുഷ്യന്റെ മനസ്സില്‍
ചാക്രിക കാലസങ്കല്പം ഉണ്ടായത്.
നന്ദി ഈ വരികൾക്ക്
ആശംസകൾ
ഫിലിപ്പ് ഏരിയൽ
സിക്കന്തരാബാദ്