മഞ്ഞണിഞ്ഞ രാവതിൽ വന്നു പിറന്നുവല്ലോ
സ്നേഹസ്വരൂപനാം യേശുനാഥൻ, ലോകൈക നായകൻ
ശാന്തിതൻ ദിവ്യപ്രകാശം ചൊരിഞ്ഞവൻ
പാപത്തിൻ കൂരിരുൾ നീക്കിയല്ലോ
മിശിഹാ സുതനായ് സ്തുതി പാടി
പറവകൾ, പൂക്കളും പൂഞ്ചോലയും
കണ് ചിമ്മി നോക്കിയ നക്ഷത്രങ്ങള്‍
നേർവഴികാട്ടി രാജാക്കൾക്കായ്
രാജാധിരാജനായ് കരുണാപയോധിയായ്
ധരണിയിൽ വന്നു പിറന്ന ദേവാ, എന്നാത്മ നായകാ
നിൻ തിരുപാദത്തിലാണെന്റെ അഭയം
നിന് സ്നേഹജ്യോതിയിലെന്‍ സായൂജ്യം
അഖിലത്തിനുടയനാം കര്‍ത്താവേ
സ്തുതി നിനക്കെന്നുമേ പരം പൊരുളേ
അഗതിയാമടിയന്റെ യാചനകള്‍
ഇരുകൈകളാല്‍ നീ കൈക്കൊള്ളണേ
നിന് തിരുസന്നിധേ പൂകിടാനായ്
കേഴുന്നിതെന്‍ മനം ജഗദീശ്വരാ..
ഇരുളേറുമീവഴിത്താരയില്‍ നീ
നിറദീപമായ് വഴി കാട്ടിടണേ യേശുമഹേശനേ.... .
സ്നേഹസ്വരൂപനാം യേശുനാഥൻ, ലോകൈക നായകൻ
ശാന്തിതൻ ദിവ്യപ്രകാശം ചൊരിഞ്ഞവൻ
പാപത്തിൻ കൂരിരുൾ നീക്കിയല്ലോ
പറവകൾ, പൂക്കളും പൂഞ്ചോലയും
കണ് ചിമ്മി നോക്കിയ നക്ഷത്രങ്ങള്‍
നേർവഴികാട്ടി രാജാക്കൾക്കായ്
രാജാധിരാജനായ് കരുണാപയോധിയായ്
ധരണിയിൽ വന്നു പിറന്ന ദേവാ, എന്നാത്മ നായകാ
നിൻ തിരുപാദത്തിലാണെന്റെ അഭയം
നിന് സ്നേഹജ്യോതിയിലെന്‍ സായൂജ്യം
അഖിലത്തിനുടയനാം കര്‍ത്താവേ
സ്തുതി നിനക്കെന്നുമേ പരം പൊരുളേ
അഗതിയാമടിയന്റെ യാചനകള്‍
ഇരുകൈകളാല്‍ നീ കൈക്കൊള്ളണേ
നിന് തിരുസന്നിധേ പൂകിടാനായ്
കേഴുന്നിതെന്‍ മനം ജഗദീശ്വരാ..
ഇരുളേറുമീവഴിത്താരയില്‍ നീ
നിറദീപമായ് വഴി കാട്ടിടണേ യേശുമഹേശനേ.... .
ഹൃദ്യമായ വരികള്‍
ReplyDeleteആശംസകള്‍