മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ 10
=============================
വാക്കേശ്വർ ക്ഷേത്രം
.
മുംബൈ മഹാനഗരത്തിന്റെ തെക്കുഭാഗത്ത് മലബാർ ഹിൽ പ്രദേശത്താണ് വാക്കേശ്വർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ബാൺഗംഗ ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ ശിവക്ഷേത്രം നഗരത്തിന്റെ ഉന്നതഭാഗത്താണ് . ബാൺഗംഗ സരസ്സിനോട് വളരെ ചേർന്നാണിത് .
ത്രാതായുഗത്തിൽ, സീതയെ അപഹരിച്ചതു രാവാനാണെന്നു മനസ്സിലാക്കിയ ശ്രീരാമൻ, സീതയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ഈ പ്രദേശത്തെത്തുകയും ശിവാരാധന നടത്തുകയും ഉണ്ടായത്രേ. ആരാധനയ്ക്കുള്ള ശിവലിംഗം കണ്ടെത്താനായി പോയ ലക്ഷ്മണൻ മടങ്ങിയെത്താൻ വൈകിയപ്പോൾ മണൽ കൊണ്ട് രാമൻ സ്വയമുണ്ടാക്കിയ ശിവലിംഗമാണ് ഇവിടെയുള്ള യഥാർത്ഥ ബിംബം - ശിവാവതാരം, വലുക ഈശ്വരൻ (വാക്കേശ്വർ ).
കഥ ഇപ്രകാരം മുന്നേറുമ്പോൾ രാമൻ കലശലായ ദാഹമുണ്ടായി . സമുദ്രത്തോട് വളരെ അടുത്തായതുകൊണ്ടു ശുദ്ധജലം ലഭ്യമായിരുന്നുമില്ല. രാമൻ ഒരു ബാണമെയ്ത്
അതിലൂടെ ഗംഗയെ അവിടെ എത്തിക്കുകയുണ്ടായത്രേ . അതാണത്രേ ബാൺഗംഗ എന്നറിയപ്പെടാൻ കാരണം. ഇവിടെയുള്ള സരസ്സിൽ ജലം നിറയ്ക്കുന്ന ഒരുറവ അതിന്റെ മദ്ധ്യഭാഗത്തതു നിന്നും നിർഗ്ഗളിക്കുന്നത് അന്നു രാമൻ സൃഷ്ടിച്ച ജലോൽപത്തിയാണെന്നാണ് വിശ്വാസം . 1715 ൽ ആണ് ഇതൊരു തടാകമായി നിര്‍മ്മിച്ചത് .
എ ഡി 810 - 1240 കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ശിലഹരി രാജവംശത്തിലെ ഒരു മന്ത്രിയായിരുന്ന ഗൗഡസാരസ്വത ബ്രഹ്മാനായ ലക്ഷ്മൺ പ്രഭുവാണ് 1127 ൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അത് പിന്നീട് പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ബോംബെ ഭരിച്ചിരുന്ന കാലത്ത് നശിപ്പിക്കുകയുണ്ടായി. 1715 ൽ ധനികനായ ഗൗഡസാരസ്വത ബ്രാഹ്മണനായ രാമ കാമത്ത് ആണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്. പ്രധാന ശ്രീകോവോലിനോടൊപ്പം ചില ചെറിയ ശ്രീകോവിലുകളും ബാൺഗംഗ സരസ്സിനോടു ചേർന്ന് നിർമ്മിക്കുകയുണ്ടായി . പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇവിടേയ്ക്ക് അഭൂതപൂര്‍വ്വമായ ഭക്തജനപ്രവാഹം ആരംഭിച്ചത്. അതിനെത്തുടർന്ന് ഇവിടെ ഇരുപതോളം പുതിയ ക്ഷേത്രങ്ങളും അൻപതിലേറെ ധർമ്മശാലകളും കൂടി ഉയർന്നുവരികയുണ്ടായി. ഗൗഡസാരസ്വത ബ്രാഹ്മണ ക്ഷേത്ര ട്രസ്റ്റ് ആണ് ഇപ്പോഴും ഈ ക്ഷേത്രഭരണം നടത്തുന്നത് .
മാസത്തിലെ പൗർണമി ദിനങ്ങളും അമാവാസി ദിനങ്ങളും ആണ് ഈ ക്ഷേത്രത്തിലെ തിരക്കേറിയ ആരാധനാ ദിനങ്ങൾ. ഹിന്ദുസ്ഥാനി സംഗീതോത്സവത്തിന്റെ വാർഷികവേദികൂടിയാണ് ഈ ക്ഷേത്രസന്നിധി.
മുംബൈയിലെത്തുന്നവർക്കു ക്ഷേത്രത്തിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ് . ക്ഷേത്രത്തിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ഗ്രാൻഡ് റോഡ് ആൺ . അവിടെ നിന്ന് 15 മിനുട്ട് ടാക്സി യാത്രയെ വേണ്ടു. മുംബൈയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ, ഹാങ്ങിങ് ഗാർഡൻ, മറൈൻ ഡ്രൈവ് , കമല നെഹ്രു പാർക്ക് എന്നിവയൊക്കെ ഇവിടെ അടുത്തുതന്നെയായതിനാൽ ആത്മീയതയ്‌ക്കൊപ്പം മനസികോല്ലാസത്തിനും വഴിയൊരുക്കും ഈ യാത്ര

red sandalMay 5, 2018 at 2:06 PM
ReplyDeletenalla avatharanam