മഹാലക്ഷ്മി ക്ഷേത്രം, മുംബൈ
==========================
മുംബൈയിലെ വളരെ പ്രസിദ്ധമായൊരു ക്ഷേത്രമാണ് ഭുലാഭായി ദേശായി പാതയിൽ കടൽത്തീരത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രം. ഈ പ്രദേശത്തിന്റെ പേരും മഹാലക്ഷ്മി എന്നാണ് . 1831 ൽ ധക്ജി ദാദാജി എന്നൊരു ഹൈന്ദവവ്യാപാരിയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചത്.
ഈ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം ലഭിച്ചതിനെക്കുറിച്ചൊരു കഥയുണ്ട് . 1785 ൽ അന്നത്തെ ഗവർണറായിരുന്ന വില്യം ഹോൺബി മുംബൈയിലെ ഏഴു ദ്വീപുകളെയും കൂട്ടിയിണക്കുന്ന ഒരു കാൽനടവരമ്പു നിർമ്മിക്കുവാൻ പദ്ധതി ഇട്ടു. പക്ഷെ അത് നിർമ്മാണത്തിലിരിക്കെ കടൽഭിത്തി രണ്ടുപ്രാവശ്യം തകർന്നുവീണു. നിരാശനായ ചീഫ് എഞ്ചിനീയർ ഒരു ദിവസം ഒരു ദേവീവിഗ്രഹം വർളിയിലെ കടലിൽ ഉണ്ടെന്നു സ്വപ്നം കാണുകയുണ്ടായി. അത് അന്വേഷണത്തിന് വിധേയമാക്കുകയും കണ്ടെത്തുകയും ഉണ്ടായി . ആ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി ഒരു ക്ഷേത്രവും പണിതു . അതിനു ശേഷം കല്‍പ്പാതയുടെ നിർമ്മാണം വിഘ്നം കൂടാതെ മുന്നേറുകയും ചെയ്തുവത്രേ .
ക്ഷേത്രത്തിൽ ത്രിദേവിമൂർത്തികളാണുള്ളത് . മഹാകാളി , മഹാലക്ഷ്മി, മഹാസരസ്വതി . എല്ലാ ദേവിമാരും സർവാഭരണവിഭൂഷിതരായാണ് കാണപ്പെടുന്നത് . താമരപ്പൂവ് കയ്യിലേന്തിയ മഹാലക്ഷ്മിയാണു മധ്യത്തിൽ.
ക്ഷേത്രത്തിലേക്കുള്ള പാതയ്ക്കിരുവശവും ക്ഷേത്രത്തിനു സമീപത്തും പൂജാദ്രവ്യങ്ങൾ ലഭിക്കുന്ന വളരെയധികം കടകളുണ്ട്. ഹാരങ്ങളും ചന്ദത്തിരികളും ദേവിയുടെ ഉടയാടകളും മറ്റു പൂജാവസ്തുക്കളും എല്ലാം ഇവിടെ ലഭിക്കും . മറ്റെല്ലാ ദേവീക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും പൂജകൾക്ക് നല്ല തിരക്കും അനുഭവപ്പെടുന്നുമുണ്ട്. നവരാത്രി കാലത്താണ് ഈ ക്ഷേത്രത്തിലെ ഉത്സവകാലം. ആ സമയത്ത് ദേവീ ദർശനത്തിനായി ഭക്തജനങ്ങൾക്കു മണിക്കൂറുകൾ കാത്തു നിൽക്കേണ്ടിവരാറുണ്ട് . എല്ലായ്‌പോഴും ഭക്തിസാന്ദ്രമായൊരു അന്തരീക്ഷം നിലനിൽക്കുന്നൊരു ആരാധനാകേന്ദ്രമാണ് മഹാലക്ഷ്മി ക്ഷേത്രം . മുംബൈ സന്ദർശിക്കുന്നവർ ജാതിമതഭേദമെന്യേ ഈ ക്ഷേത്രദര്ശനത്തിനായി എത്തുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്
മുംബൈയിൽ നിന്ന് ഏതാണ്ടൊരു കിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക് . ടാക്സിയിൽ ക്ഷേത്രത്തിലെത്താൻ വളരെ എളുപ്പവുമാണ് . അടുത്ത് തന്നെ മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്- ത്രൈയംബകേശ്വരക്ഷേത്രവും മഹാദേവ ധാക്കലേശ്വർ ക്ഷേത്രവും. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് അധികദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഹാജി അലി ദർഗ്ഗയും സന്ദർശിച്ചു മടങ്ങാവുന്നതാണ്

red sandalMay 5, 2018 at 2:06 PM
ReplyDeletenalla avatharanam