മുംബാദേവി ക്ഷേത്രം , മുംബൈ
===========================
മുംബൈയിലെ അമ്മദേവിയുടെ ക്ഷേത്രം- മുംബാദേവിക്ഷേത്രം . ഈ പേരിൽ നിന്നാണ് മുംബൈ എന്ന പേരുതന്നെ ലഭിച്ചത് . സൗത്ത് മുംബൈയിലെ ഭുലേശ്വർ പ്രദേശത്താണ് വളരെപ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .
1675 ൽ നിർമ്മിക്കപ്പെട്ടു ഈ ക്ഷേത്രം എന്നാണു വിശ്വസിക്കപ്പെടുന്നത്. പഴയ ബോറിബന്തറിൽ സെന്റ് ജോർജ് കോട്ടയുടെ വടക്കൻ ചുവരുകൾക്കെതിരായി മുംബ എന്ന് പേരായ ഒരു ഹൈന്ദവസ്ത്രീയാണ് ഈ ക്ഷേത്രം നിർമ്മിച്ചത് . അന്നത്തെ കോട്ട അധഃപതനത്തിനു പാത്രീഭവിച്ച് ചരിത്രാവശിഷ്ടങ്ങൾ മാത്രമായി മാറിയെങ്കിലും ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.
ഐതിഹ്യപ്രകാരം അഷ്ടപാണിയായ ദേവിയെ ഭുമിലേക്കയച്ചത് ബ്രഹ്മദേവനാണ് . തദ്ദേശീയരെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുപോന്നു മുംബരകൻ എന്ന രാക്ഷസനെ നിഗ്രഹിക്കുക എന്നതായിരുന്നു ദൗത്യം. ദേവിയാൽ പരാജിതനായ മുംബരകൻ, തന്റെ നാമം സ്വീകരിക്കണമെന്ന് ദേവിയുടെ കാൽക്കൽ വീണു കേണപേക്ഷിച്ചു. ദേവി പ്രാർത്ഥന സ്വീകരിച്ചു. പിന്നീട് ദേവിയുടെ നാമത്തിൽ മുംബരകൻ ഒരു ക്ഷേത്രവും നിർമ്മിക്കുകയുണ്ടായി എന്ന് വിശ്വാസം. ആ ക്ഷേത്രമാണത്രെ പിന്നീട് മുംബയാൽ പുനർനിർമ്മിക്കപ്പെട്ടത് . ബോംബെയിലെ ഏഴു ദ്വീപുകളിലെ പരമ്പരാഗത നിവാസികളായ അരയന്മാരുടെയും (കോളികൾ) ഉപ്പുശേഖരിക്കുന്നവരുടെയും മറ്റും ആരാധ്യദേവതയാണ് മുംബാദേവി . സംസ്കൃതത്തിലെ മഹാ അംബ എന്ന പദമാണ് മുംബ എന്ന് നാട്ടുഭാഷയിൽ പരിവർത്തിതമായത് . ജനനിബിഡമായ വ്യാപാരകേന്ദ്രങ്ങളുടെ സമീപത്താണെങ്കിലും ഈ ക്ഷേത്രത്തിന് ആത്മീയചൈതന്യത്തിനു കുറവൊന്നുമില്ല. എന്നും ഭക്തരുടെ പ്രവാഹം തന്നെ ക്ഷേത്രത്തിലേയ്ക്കുണ്ട് .
ആദ്യത്തെ ബോറിബന്തറിലെ മുംബാദേവി ക്ഷേത്രം 1739 - 1770 കാലത്ത് നാശോന്മുഖമായിരുന്നു. പിന്നീട് പുതിയ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു. സിന്ധുഗംഗ സംസ്കൃതിയിലും ദ്രാവിഡസംസ്കൃതിയിലും ഒരുപോലെ ആരാധിക്കപ്പെട്ടിരുന്ന ഭൂമിദേവിയാണ് മുംബാദേവി എന്ന് കരുതപ്പെടുന്നു. കൃഷ്ണശിലയിലുള്ള ദേവീവിഗ്രഹമാണ് ക്ഷേത്രത്തിലെ മൂർത്തി . ദേവീവിഗ്രഹത്തിൽ രജതകിരീടവും രത്നഖചിതമായ മൂക്കുത്തിയും സ്വർണ്ണാഹാരവും അണിയിച്ചിരിക്കുന്നു. ഇടതുവശത്തു മയിൽപുറത്തിരിക്കുന്ന അന്നപൂർണേശ്വരിയും ശ്രീകോവിലിനു മുന്നിലായി ദേവീ വാഹനമായ വ്യാഘ്രവും നിലകൊള്ളുന്നു. വിഘ്നേശ്വരന്റെയും ഹനുമൽഭാഗവാന്റെയും ബിംബങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലേക്കുള്ള വീഥിയുടെ ഇരുവശങ്ങളിലുമുള്ള വാണിഭശാലകളിൽ നിന്നും പൂജയ്ക്കാവശ്യമായ പൂക്കളും മറ്റു വസ്തുക്കളും ലഭിക്കുന്നതാണ്
മുംബൈയിൽ നിന്ന് ക്ഷേത്രത്തിലെത്തിച്ചേരാൻ വളരെ എളുപ്പമാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചർനിറോഡ് ആണ് . ചർച്ച് ഗേറ്റ് സ്റ്റേഷനും വളരെ അടുത്ത് തന്നെ. 10 മിനിറ്റ് യാത്രയെ ഉണ്ടാകു ഭുലേശ്വറിലേയ്ക്ക് . മുംബൈയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ആരാധനാലയമാണ് മുംബാദേവീ ക്ഷേത്രം

ReplyDeletenalla avatharanam