നേരുന്നു നന്മകൾ
================
മറക്കുവതെങ്ങനെ നിന്നെ ഞാൻ പ്രിയസഖേ
മരണം വന്നെന്നെ വിളിക്കുവോളം
മനസ്സിൽ നീ എന്നെന്നും മങ്ങാത്ത താരമായ്
മിന്നിമിന്നിത്തതെളിഞ്ഞെന്നുമെന്നും
ഈ ലോകാവടിയിൽ എന്റെ പ്രതീക്ഷതൻ
മൊട്ടുകൾ പൂക്കളായ് മാറിയില്ല.
ഇത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നിട്ടും
എന്തിനായ് നീയെന്നെ കൈവെടിഞ്ഞു
മാനസം പൊട്ടിക്കരഞ്ഞിട്ടും നീയെന്റെ
കണ്ണുനീർ ഒരുവേള കണ്ടതില്ല.
കവിളിലൂടൊഴുകുന്ന കണ്ണീർ തുടയ്ക്കുവാൻ
കൈവിരൽ ഒരുമാത്ര നീണ്ടതില്ല.
നിൻപാദസേവചെയ്തെന്നെന്നും സ്നേഹിച്ചു
ജീവിതം പങ്കിടാനാഗ്രഹിച്ചു
മോഹിച്ചതില്ലഞാൻ മാളികവീട്ടിലെ
രാജസുഖങ്ങളതൊന്നുമൊന്നും
നീയുള്ള വള്ളിക്കുടിലെന്റെ കൊട്ടാരം
എന്നുതാൻ തന്നെ നിനച്ചിരുന്നു
എന്നിട്ടും എന്നിലെ പ്രാണന്റെ പ്രാണനാം
പ്രിയസഖേ നീയെന്നെ കൈവെടിഞ്ഞു
കണ്ണീരിൻ കായലിൽ തള്ളിയിട്ടില്ലയോ
എന്നെ നീ നിർദ്ദയം , നിഷ്കരുണം
ഒരുപാടു കണ്ണീരൊഴുക്കിയെന്നാകിലും
ഇന്നെനിക്കില്ല പരാതിതെല്ലും
എന്നും നിനക്കായി നേരുന്നു നന്മകൾ
ജീവിതം പുഷ്കലമായിടട്ടെ ...
================
മറക്കുവതെങ്ങനെ നിന്നെ ഞാൻ പ്രിയസഖേ
മരണം വന്നെന്നെ വിളിക്കുവോളം
മനസ്സിൽ നീ എന്നെന്നും മങ്ങാത്ത താരമായ്
മിന്നിമിന്നിത്തതെളിഞ്ഞെന്നുമെന്നും
ഈ ലോകാവടിയിൽ എന്റെ പ്രതീക്ഷതൻ
മൊട്ടുകൾ പൂക്കളായ് മാറിയില്ല.
ഇത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നിട്ടും
എന്തിനായ് നീയെന്നെ കൈവെടിഞ്ഞു
മാനസം പൊട്ടിക്കരഞ്ഞിട്ടും നീയെന്റെ
കണ്ണുനീർ ഒരുവേള കണ്ടതില്ല.
കവിളിലൂടൊഴുകുന്ന കണ്ണീർ തുടയ്ക്കുവാൻ
കൈവിരൽ ഒരുമാത്ര നീണ്ടതില്ല.
നിൻപാദസേവചെയ്തെന്നെന്നും സ്നേഹിച്ചു
ജീവിതം പങ്കിടാനാഗ്രഹിച്ചു
മോഹിച്ചതില്ലഞാൻ മാളികവീട്ടിലെ
രാജസുഖങ്ങളതൊന്നുമൊന്നും
നീയുള്ള വള്ളിക്കുടിലെന്റെ കൊട്ടാരം
എന്നുതാൻ തന്നെ നിനച്ചിരുന്നു
എന്നിട്ടും എന്നിലെ പ്രാണന്റെ പ്രാണനാം
പ്രിയസഖേ നീയെന്നെ കൈവെടിഞ്ഞു
കണ്ണീരിൻ കായലിൽ തള്ളിയിട്ടില്ലയോ
എന്നെ നീ നിർദ്ദയം , നിഷ്കരുണം
ഒരുപാടു കണ്ണീരൊഴുക്കിയെന്നാകിലും
ഇന്നെനിക്കില്ല പരാതിതെല്ലും
എന്നും നിനക്കായി നേരുന്നു നന്മകൾ
ജീവിതം പുഷ്കലമായിടട്ടെ ...
sankadangalude varikalaanenkilum manohaarithayund homar
ReplyDeleteപ്രണയാർദ്രമായ മനസുള്ളവർക്കേ പ്രണയ കവിതകൾ എഴുതാൻ കഴിയു. മിനിയുടെ പ്രണയം തുടിക്കുന്ന നല്ല
ReplyDeleteകവിതകളിൽ ഒന്നാണിത്. സ്നേഹാദരങ്ങൾ .
ഇനിയും ഒരുപാട് കവിതകൾ എഴുതുക മിനീ അവയിൽ ചിലതെല്ലാം പ്രണയ കവിതകൾ ആയിപ്പോയേക്കാം അത്
വായനക്കാർക്ക് ലഭിക്കുന്ന അപൂർവ്വ പാരിതോഷികങ്ങളോ
സൗഭാഗ്യങ്ങളോ ആണ്