Wednesday, March 7, 2018

'ഹരിശ്രീ പത്താമുദയ'ത്തിനായ് എഴുതിയ വിഷയാധിഷ്ഠിതഗാനം

ഓമനേ നിന്നെക്കുറിച്ചുള്ളൊരോർമയിൽ 
എന്നെ  മറന്നു, ഞാനെല്ലാം മറന്നു 
വന്നു നീ ചാരത്തണയുന്ന നാളിനായ്
കണ്ണിമയ്ക്കാതെ ഞാൻ കാത്തിരിപ്പൂ 

അന്നു നീ ചാർത്തിയ ഹേമാംഗുലീയത്തിൻ
കാന്തിയിൽ ഞാൻ തീർത്ത പൊന്നിൻകിനാവുകൾ 
ഓമലാളേ നിന്നെ കൊണ്ടുപോകുന്നെത്ര 
ചിത്രമനോഹരോദ്യാനങ്ങളിൽ  

മനസ്സിൽ നീ നിറയുന്നെൻ ജീവന്റെ താളമായ്
തഴുകുന്നു  ഹൃദയത്തിൽ പ്രണയകല്ലോലമായ്
വരിക നീ വേഗമെൻ ചാരത്തു പ്രിയസഖീ
ഒരു കുളിർകാറ്റുപോൽ തഴുകിത്തലോടുവാൻ 

2 comments:

  1. പ്രണയാർദ്രമായ മനസുള്ളവർക്കേ പ്രണയ കവിതകൾ എഴുതാൻ കഴിയു. മിനിയുടെ പ്രണയം തുടിക്കുന്ന നല്ല
    കവിതകളിൽ ഒന്നാണിത്. സ്നേഹാദരങ്ങൾ .

    ReplyDelete