സ്വരരാഗസുധ - ശ്രീ ശ്രീകുമാർ സുകുമാരൻ
.
ലളിതസുന്ദരകോമളപദാവലികളാൽ വിരചിക്കപ്പെട്ടിരിക്കുന്ന, ഒഴുക്കും ഓമനത്വവുമുള്ള, നൂറു കവിതകളുടെ സമാഹാരമാണ് ശ്രീകുമാർ സറിന്റെ 'സ്വരരാഗസുധ'. അദ്ദേഹത്തിന്റെ ജീവിതസഖി ശ്രീമതി ശോഭയ്ക്കായ് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരത്തിലെ കവിതകളെല്ലാംതന്നെ ആലാപനസൗകുമാര്യമുള്ള, താളനിബദ്ധമായ രചനകളാണ്. ഭാഷാപാണ്ഡിത്യവും കവനപാടവവും ജന്മസിദ്ധമായ പ്രതിഭയും ഒത്തുചേർന്നപ്പോൾ മലയാളഭാഷയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു ഗ്രന്ഥമായി ഈ കവിതാസമാഹാരം. പ്രഭാതഗീതങ്ങളോ ഈശ്വരസ്തുതികളോ സ്നേഹമോ പ്രണയമോ, പ്രമേയമെന്തുമാകട്ടെ, കവിതകളിലൊക്കെ അദ്ദേഹത്തിന്റെ സവിശേഷമായ രചനാചാതുരി വ്യക്തമായി പതിഞ്ഞിരിക്കുന്നു. പല കവിതകളും നേരത്തെ വായിച്ചിട്ടുള്ളവയായിരുന്നെങ്കിലും പുനർവായന കൂടുതൽ അനുഭൂതിദായകമായി.
ശ്രീകുമാർസർ പലപ്പോഴും എനിക്കൊരത്ഭുതമാണ്. അറിവിന്റെ അക്ഷയഖനി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് , എല്ലാരംഗത്തും ഏറ്റവും ഉന്നതിയിൽ വിരാജിക്കുമ്പോഴും അങ്ങേയറ്റം വിനിയാന്വിതനായി മറ്റുള്ളവരോട് പെരുമാറുന്ന രീതി ഏവർക്കും അനുകരിക്കത്തക്കതാണ്. എന്നെപ്പോലുള്ള അപ്രധാനവ്യക്തികളെപ്പോലും അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത ആദരിക്കപ്പെടേണ്ടതുതന്നെ.
കവിതാസമാഹാരവും അതിമനോഹരമായി ആലപിക്കപ്പെട്ട കവിതകളടങ്ങുന്ന സി ഡി യും ( മാനസസരസ്സ് - പത്തു ഭക്തിഗീതങ്ങൾ) അദ്ദേഹത്തിന്റെ കയ്യിൽനിന്നു നേരിട്ട് ഏറ്റുവാങ്ങാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അതിനോടൊപ്പം അദ്ദേഹം എനിക്കായി നൽകിയ ഭഗവത്പ്രസാദത്തിന്റെ അതിമധുരവും ഏറെ സ്നേഹത്തോടെയേ ഓർമ്മിക്കാനാവുന്നുള്ളു. അതിനൊന്നും വാക്കുകൾകൊണ്ട് നന്ദി പ്രകാശിപ്പിക്കാനാവില്ല. അളവറ്റ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയും അനവധി രചനകൾകൊണ്ട് ഭാഷയെ സമ്പന്നമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.

Aasamsakal
ReplyDelete