വിധിക്കാനെന്തെളുപ്പം നമുക്കന്യനെ,
സ്വന്തം കുറ്റങ്ങൾ കാണുവാനവതില്ല
സ്നേഹിപ്പവർത്തൻ ഹൃദയത്തിലാഴത്തിൽ
മുറിപ്പെടുത്തുന്നതുമെന്തെളുപ്പം, പക്ഷേ
ആ വടുക്കൾ നൽകും നോവിന്റെ കാഠിന്യം
മാഞ്ഞുപോകില്ലെത്ര കാലം കഴിഞ്ഞാലും.
നിയമം ചമയ്ക്കുവാനെന്തെളുപ്പം, പക്ഷേ
നിയമത്തിൻ വഴിയിൽ ചരിക്കുവാൻ ക്ലേശം
കനവുകൾ കാണുവാനെന്തെളുപ്പം രാവിൽ,
സത്യമാക്കാനെത്ര കഠിനം, പൊരുതുവാൻ!
സ്നേഹമെന്നോതുവാനെന്തെളുപ്പം തമ്മിൽ
സ്നേഹം ധ്വനിപ്പിക്ക ദുഷ്കരം താൻ
പിഴകൾ വരുത്തിടാം നിഷ്പ്രയാസം, അതിൽ
പാഠം പഠിക്കുക കഠിനമത്രെ!
സ്വന്തം കുറ്റങ്ങൾ കാണുവാനവതില്ല
സ്നേഹിപ്പവർത്തൻ ഹൃദയത്തിലാഴത്തിൽ
മുറിപ്പെടുത്തുന്നതുമെന്തെളുപ്പം, പക്ഷേ
ആ വടുക്കൾ നൽകും നോവിന്റെ കാഠിന്യം
മാഞ്ഞുപോകില്ലെത്ര കാലം കഴിഞ്ഞാലും.
നിയമം ചമയ്ക്കുവാനെന്തെളുപ്പം, പക്ഷേ
നിയമത്തിൻ വഴിയിൽ ചരിക്കുവാൻ ക്ലേശം
കനവുകൾ കാണുവാനെന്തെളുപ്പം രാവിൽ,
സത്യമാക്കാനെത്ര കഠിനം, പൊരുതുവാൻ!
സ്നേഹമെന്നോതുവാനെന്തെളുപ്പം തമ്മിൽ
സ്നേഹം ധ്വനിപ്പിക്ക ദുഷ്കരം താൻ
പിഴകൾ വരുത്തിടാം നിഷ്പ്രയാസം, അതിൽ
പാഠം പഠിക്കുക കഠിനമത്രെ!
No comments:
Post a Comment