1. 'ഖതം ഹോഗയാ'
.
രാവിലെ മനോജ് ജോലിക്കുപോകാൻ ഇറങ്ങുമ്പോഴാണ് ശ്രീക്കുട്ടിയുടെ പരാതി.
"മനുവേട്ടാ, അതേ അപ്പുറത്തെ കുൽക്കർണിജിയുടെ ഭാര്യ ദിവസവും വന്ന് എന്തെങ്കിലുമൊക്കെ ചോദിക്കും. എനിക്ക് മനസ്സിലാകാത്തതുകൊണ്ടു അവർതന്നെ അടുക്കളയിൽവന്ന് ആവശ്യമുള്ളത് എടുത്തുകൊണ്ടുപോകും. അയല്പക്കമായതുകൊണ്ടു എങ്ങനെയാ ഞാൻ മുഷിഞ്ഞമുഖം കാണിക്കുന്നത്?"
കല്യാണം കഴിഞ്ഞു നാട്ടിൽനിന്നുവന്നിട്ട് എട്ടുപത്തുദിവസം കഴിഞ്ഞപ്പോഴാണ് മനോജിനോട് ശ്രീക്കുട്ടി പരാതിപറഞ്ഞത്. സംഗതി കുറച്ചുകടുപ്പംതന്നെ. എത്രവേഗമാണ് ഡബ്ബകളൊക്കെ കാലിയാകാറായത് ! ഭാഷയറിയാത്തതുകൊണ്ടു ശ്രീക്കുട്ടിക്ക് അവരോടു ഒന്നും പറയാനുമാവുന്നില്ല.
"ശ്രീക്കുട്ടീ, ഇനി അവരുവന്ന് എന്തു ചോദിച്ചാലും 'ഖതം ഹോഗയാ' എന്ന് മറുപടികൊടുക്കണം."
" ശരി മുനുവേട്ടാ "
മനു പോയിക്കഴിഞ്ഞ് ശ്രീക്കുട്ടി ജോലികളൊക്കെ ഒതുക്കി മൊബൈൽ എടുത്തപ്പോഴേക്കും വാതിൽമണി മുഴങ്ങി. തുറന്നുനോക്കിയപ്പോൾ ഡാ പതിവുപോലെ അയൽക്കാരി.
" ശ്രീക്കുട്ടീ, സാബ്‌ജി ഹേ ക്യാ ഇധർ ?"
"ഖതം ഹോഗയാ ഭാഭിജി "
" ആഹോ" എന്നലറിവിളിച്ച് അവർ ഓടിപ്പോയി.
കണ്ണുമിഴിച്ച് പാവം ശ്രീക്കുട്ടി.
.
Chinthaneeyam!Minikkadtha nannayi.
ReplyDeleteAsamsakal