എന്തിനാണീ അർത്ഥശൂന്യമായ വിലാപങ്ങൾ?
നിങ്ങൾ ഞങ്ങളോട് ഇതുവരെക്കാട്ടിയിരുന്ന ക്രൂരതകൾ അങ്ങനെയല്ലായെന്നുണ്ടോ!
കെണിയിൽപ്പെടുത്തി, കുഴിയിൽച്ചാടിച്ച്, അതികഠിനമുറകളിലൂടെ മെരുക്കിയെടുത്ത് ബന്ധനസ്ഥരാക്കി, ഞങ്ങളുടെ ചലനസ്വാതന്ത്ര്യം ഇല്ലാതെയാക്കി നിങ്ങൾ ഞങ്ങളെ നിർദ്ദാക്ഷിണ്യം ഉപയോഗിക്കുകയായിരുന്നില്ലേ ഇത്രകാലവും!
നിങ്ങൾക്കു കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിർമ്മിക്കാൻ ഭാരമേറിയ ശിലാഖണ്ഡങ്ങളും മരത്തടികളും കാതങ്ങളോളം ഞങ്ങളെക്കൊണ്ടു വലിച്ചിഴപ്പിച്ചു വിശ്രമംതരാതെ പണിയെടുപ്പിച്ചു.
നിങ്ങൾ ഞങ്ങൾക്കേകിയ ക്രൗര്യത്തിന്റെ, ദയാരഹിത്യത്തിന്റെ, അഹന്തയുടെ, ഇരുമ്പുചങ്ങലകൾ ഞങ്ങളുടെ കാലിലും മേലിലുമേൽപ്പിച്ച ആഴമേറിയ മുറിവുകൾതന്ന വേദനയുടെ ഗാഢത നിങ്ങളെങ്ങനെയറിയാൻ!
കൊമ്പും പല്ലുമെടുത്തു കോടിക്കുവകയുണ്ടാക്കാൻ ഞങ്ങളിലെത്രയോപേരെ നിങ്ങൾ ക്രൂരമായി വകവരുത്തിയിരിക്കുന്നു!
പ്രകൃതത്തിനു യോജിക്കാത്ത ഭക്ഷണം നൽകി എരണ്ടക്കെട്ടുണ്ടാക്കി ദ്രോഹിക്കുമ്പോഴും നിങ്ങൾക്കതൊരാഘോഷം.
ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പെരുന്നാളുകൾക്കും വിനോദസഞ്ചരികളെ രസിപ്പിക്കുന്നതിനും ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ മണിക്കൂറുകളോളം ഞങ്ങളെക്കൊണ്ടെഴുന്നെള്ളത്തുനടത്തുമ്പോൾ നിങ്ങളുടെ കണ്ണിൽ ഒരുതുള്ളിക്കണ്ണീരെങ്കിലും ഞങ്ങൾക്കായി പൊടിഞ്ഞിട്ടുണ്ടോ?
കാട്ടിലെ സ്വച്ഛസുന്ദരമായ ഹരിതമേഖലകളിൽ ശൈശവബാല്യകുതൂഹലങ്ങളിൽ ആടിത്തിമിർക്കേണ്ട എന്റെ കുഞ്ഞുമക്കളെ ഇടുങ്ങിയ മരക്കൂടുകൾക്കുള്ളിലാക്കി ചട്ടം പഠിപ്പിക്കുന്നത് നിങ്ങൾ കണ്ടാസ്വദിക്കയല്ലേ ചെയ്യുന്നത്!
ഇതു നിങ്ങളുടെ കുഞ്ഞിനായിരുന്നു സംഭവിച്ചതെങ്കിലെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചുവോ?
കഠിനപീഡകൾനൽകി സർക്കസ്കൂടാരങ്ങളിൽ ഞങ്ങളെക്കൊണ്ട് കോമാളിത്തരങ്ങൾ കാട്ടുമ്പോഴും നിങ്ങൾ കൈകൊട്ടിച്ചിരിച്ചില്ലേ, ആർപ്പുവിളിച്ചില്ലേ?
നിങ്ങൾ കാടുമുഴുവൻ നടക്കിമാറ്റിയപ്പോൾ ഭക്ഷണംതേടി അലഞ്ഞു നടന്ന ഞങ്ങളെ വൈദ്യുതികൊണ്ടു പ്രഹരിച്ചില്ലേ?
മൃഗശാലകളിലെ ഇടുങ്ങിയ അഴികൾക്കുള്ളിൽ ഞങ്ങളെത്തളച്ചിട്ടു
കണ്ടുരസിക്കുന്നതും നിങ്ങൾതന്നെയല്ലേ?
ഞങ്ങളുടെ വംശംതന്നെയില്ലാത്ത,അതിജീവനം അസാധ്യമായ വിദേശരാജ്യങ്ങളിലേക്കുപോലും സംഘത്തിൽനിന്നടർത്തിമാറ്റി പലരെയും നിങ്ങൾ കൊണ്ടുപോയില്ലേ? മരണതുല്യമായ ആ ഏകാന്തതയിൽ, ആത്മഹത്യപോലും ചെയ്യാനറിയാത്ത ആ മിണ്ടാപ്രാണികൾ അനുഭവിച്ച ആത്മനൊമ്പരങ്ങൾ നിങ്ങൾക്കൂഹിക്കാനാവുമോ!
പറഞ്ഞാൽ തീരില്ല നിങ്ങൾ ഞങ്ങളോടുകാട്ടിയ ക്രൂരതകളുടെ തീരാക്കഥകൾ.
ഇന്നത്തെ നിങ്ങളുടെ വിലാപങ്ങൾ തികച്ചും പരിഹാസ്യമാണ്.
ഇത് ഞങ്ങൾക്കാവശ്യമേയില്ല.
ഓർമ്മയിൽ വയ്ക്കുക.

No comments:
Post a Comment