നിമിഷകവിതാരചന മത്സരം
വിഷയം : മൗനമായ് മറഞ്ഞവർ
==========================
എത്രമേൽ സ്നേഹംപകർന്നെ,ത്രയോ സ്വപ്നം പങ്കിട്ടെ-
ന്നിട്ടും അഴൽക്കാട്ടിന്നിരുട്ടിൽത്തനിച്ചാക്കി-
പ്പോയ്മറഞ്ഞില്ലേ, ഹൃത്തിൽ മുറിപ്പാടുകൾ വീഴ്ത്തി
നോവിന്റെ മൂർച്ചക്കത്തി നിണച്ചാലുകൾ ചാർത്തി.
സ്മൃതിയിൽ തെളിഞ്ഞിരുന്നൊ,രുനാൾ മറഞ്ഞുപോയ്
വിടചൊല്ലിടാതെങ്ങോ പ്രിയമുള്ളവർ മൂകം.
നിനവിൽ വരുന്നുണ്ടാ ജ്വലിക്കും സ്മരണകൾ,
ഹിതമായ് വിടർന്നീടും മൃദുഹാസത്തിൻ പൂക്കൾ.
മറക്കാൻ കഴിയില്ല സ്നേഹത്തിൻ മുഖങ്ങളേ
നിങ്ങൾതൻ മധുരിക്കും വാക്കുകൾ, തേൻതുള്ളികൾ.
കാത്തിരിക്കയാണെന്നോ കണ്ടുമുട്ടുവാൻ വീണ്ടും
കരളിൽ തുടിക്കുന്ന സ്നേഹത്തിന്നമൃതുമായ്
..........മിനി മോഹനൻ
MANOHARAM
ReplyDeleteASAMSAKAL