''മുത്തശ്ശിയമ്മേ,യെടുക്കാം ഞാനീ
മുട്ടൻ വടി തെല്ലുനേരം
കാക്ക വരുന്നുണ്ടു വേഗാൽ കോഴി-
കുഞ്ഞുങ്ങളെ റാഞ്ചിപ്പോകാൻ.''
"ഈവടി ഞാൻ നിനക്കേകാം, കോഴി-
ക്കുഞ്ഞിനെ രക്ഷിപ്പാനെന്നാൽ
നിന്നെ രക്ഷിക്കുവാനായി നൽകാൻ
ഒന്നുമില്ലെൻകൈയിൽ പൊന്നേ."
No comments:
Post a Comment