# രാത്രിമഴ പെയ്തൊഴിഞ്ഞു
==========================
കാവിനും കാടിനും കാലത്തിനുംവേണ്ടി
പെയ്യുകയായിരുന്നൊരു സ്നേഹരാമഴ
പോയ്മറഞ്ഞേങ്ങോ കനിവിന്റെ നീർക്കണം
പെയ്തൊഴിഞ്ഞാ രാത്രിമഴ പ്രേമസാക്ഷിയായ്
ദൂരെയൊരു പക്ഷിതൻ ചിറകൊടിഞ്ഞിട്ടതാ
കേഴുന്നു പിന്നെയും പിന്നെയും ദീനമായ്
ഇനിയില്ലൊരഭയമീ പരിഭവം പറയുന്നോ-
രമ്പലമണികളിലലിയുന്ന വ്യഥകൾക്ക് !
No comments:
Post a Comment