ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ട്രെയിൻ യാത്ര. കല്യാണിൽനിന്ന് പൂന വരെ, തിരിച്ചും, ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ചിൽ.
തീവണ്ടിയാത്രക്കാർക്ക് ലോകോത്തരയാത്രാസൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയിൽവേ അടുത്തകാലത്തായി ഏർപ്പെടുത്തിയതാണ് വിസ്താഡോം (Vistadom) കോച്ചുകൾ. ഇക്കഴിഞ്ഞ ജൂൺ 26 നാണ് ഡെക്കൺ എക്സ്പ്രെസ്സിലെ വിസ്താഡോം കോച്ച് യാത്ര ആരംഭിച്ചത്. പച്ചപ്പട്ടു പുതച്ചുകിടക്കുന്ന പശ്ചിമഘട്ടമലനിരകളും താഴ്‌വരകളും മനംകവരുന്ന വെള്ളച്ചാട്ടങ്ങളും മിഴികൾക്കേകുന്ന ആർഭാടപൂർണ്ണമായ ദൃശ്യവിരുന്ന് വാക്കുകളാൽ വർണ്ണിക്കുക ശ്രമകരമാണ്. ഈ മഴക്കാലത്തെ ഹരിതഭംഗി ആവോളം ആസ്വദിച്ചറിയാൻ ഇതിനേക്കാൾ മികച്ച ഒരു യാത്ര ഇല്ലെന്നുതന്നെ പറയാം. .
2017 ഏപ്രിൽ മാസത്തിൽ, വിശാഖപട്ടണത്തുനിന്ന് അരാകുവാലി ഹില്‍സ്റ്റേഷനിലേക്കാണ് അത്യാധുനിക സംവിധാനത്തോടു കൂടിയ വിസ്താഡോം കോച്ചുകൾ ഇന്ത്യയിലാദ്യമായി ഓടിത്തുടങ്ങിയത്. പിന്നീട് മറ്റു പല ട്രെയിനുകളിലും ഈ കോച്ചുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. സെൻട്രൽ റെയിൽവേക്ക് ഇത്തരം മൂന്നുകോച്ചുകളാണ് അനുവദിക്കപ്പെട്ടത്. രണ്ടെണ്ണം ദാദർ(മുംബൈ) മുതൽ മഡ്ഗാവ് (ഗോവ) വരെയുള്ള ജൻശതാബ്ദി എക്സ്പ്രെസ്സിലാണ് പ്രയോജനപ്പെടുത്തിയത്. 2017 സെപ്റ്റംബറിലാണ് ആ യാത്ര ആരംഭിച്ചത്. കോവിഡ് രാജ്യത്തെ നിശ്ചലമാക്കിയിരുന്നില്ലെങ്കിൽ മൂന്നാമത്തെ കോച്ച് വളരെനേരത്തെതന്നെ മുംബൈക്കും പൂനയ്ക്കുമിടയിൽ ഓടിതുടങ്ങിയേനെ. മതേരന്‍ കുന്നുകള്‍, സോംഗിർ ഹിൽ, ഉല്ലാസ് നദി, ഉല്ലാസ് താഴ്വര, ഖണ്ടാല, ലോണാവാല, വെള്ളച്ചാട്ടങ്ങൾ, ധാരാളം തുരങ്കങ്ങൾ എന്നിവയൊക്കെ ഈ യാത്രയിൽ കടന്നുപോകാം. ജൻശതാബ്ദി എക്സിക്യൂട്ടീവ് ചെയർകാറിന്റെ ടിക്കറ്റ് നിരക്കിനു സമാനമാണ് വിസ്താഡോം കോച്ചിന്റെയും ടിക്കറ്റ് നിരക്കുകൾ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുമാത്രമേ ഇതിൽ യാത്ര സാധ്യമാകൂ. ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റായ www.irctc.co.in ൽ ബുക്കിങ് സാധ്യമാണ്. റെയിൽവേ ഉദ്യോഗസ്ഥർ, വയോധികർ, ഭിന്നശേഷിക്കാർ മുതലയവർക്കു ലഭിക്കുന്ന യാതൊരു ഇവളവുകളും ഈ കോച്ചുകളിലെ ടിക്കറ്റുകൾക്ക് ലഭിക്കുകയില്ല. അല്പം വൈകിയെങ്കിലും നഗരവാസികൾക്കു ലഭിച്ച ഈ സമ്മാനം അതീവഹൃദ്യംതന്നെ. അതിന്റെ തെളിവാണ് പണച്ചെലവു കൂടുതലാണെങ്കിലും യാത്ര തുടങ്ങിയനാൾമുതൽ നിറഞ്ഞോടുന്ന വിസ്താഡോം കോച്ചുകൾ.
പുറംകാഴ്ചകളുടെ പരമാവധി ആസ്വാദനം പ്രാപ്തമാക്കുന്നരീതിയിൽ വിശാലമായ ചില്ലുജാലകങ്ങളും ചില്ലുമേൽക്കൂരകളും ഉള്ളതുകൊണ്ടാണ് ഈ കോച്ചുകൾക്ക് ഈ പേരുവന്നിരിക്കുന്നത്. (മേൽക്കൂരയിലെ ഗ്ലാസ് അർദ്ധസുതാര്യമാണ്) സമ്പന്നവിദേശരാജ്യങ്ങളിലെ ട്രെയിനുകളിൽ ഉള്ളതുപോലെ അത്യന്താധുനികസൗകര്യങ്ങൾ ഈ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കോച്ചുകളിലും ഉണ്ട്. ഓരോ വശങ്ങളിലും മനോഹരവും സൗകര്യപ്രദവുമായ രണ്ടു പുഷ് ബാക്ക് സീറ്റുകൾ വീതമായി 44 സീറ്റുകളാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ കോച്ചിലുള്ളത്. വണ്ടിയോടുന്ന ദിശയിലേക്കോ ജനാലയിലേക്കോ അഭിമുഖമായി ഇരിക്കാൻ പാകത്തിൽ സീറ്റുകൾ 180 ഡിഗ്രിയിൽ തിരിക്കാവുന്ന വിധത്തിലാണവ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്തിലേതുപോലെ മുമ്പിലേക്ക് നിവർത്തിവയ്ക്കാവുന്ന ടേബിളും സീറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ സീറ്റിലും മൊബൈൽ ചാർജറുകളുമുണ്ട്. യാത്ര അങ്ങേയറ്റം സുഖകരവും അയാസരഹിതവുമാണ്. ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകളും മള്‍ട്ടി ടയര്‍ ലഗേജ് റാക്കും ഉന്നതനിലവാരം പുലർത്തുന്ന ആധുനികസജ്ജീകരണങ്ങളുള്ള സുന്ദരമായ ടോയ്ലറ്റുകളുമൊക്കെ ഈ കോച്ചുകളുടെ പ്രത്യേകതയാണ്. (യാത്രികർ , ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞും സീറ്റിലും തറയിലും വെള്ളമൊഴിച്ചും തങ്ങളാലാകുംവുധം ടോയ്‌ലറ്റുകൾ വൃത്തിഹീനമാക്കിയിരുന്ന കാഴ്‌ച ലജ്ജാകരംതന്നെ . ഇനി എന്നാണാവോ നമ്മൾ ടോയ്ലറ്റ് ഉപയോഗിക്കാൻ പഠിക്കുക!) . ട്രെയിനിലെ മറ്റു കോച്ചുകളുടെ പിന്നിലായി ഘടിപ്പിക്കുന്ന ഈ കോച്ചിന്റെ പിൻഭാഗത്ത് പൂർണ്ണമായി ചില്ലുജാലകങ്ങളോടുകൂടിയ ഒരു ഒബ്സർവേഷൻ ലോഞ്ചുണ്ട്. അതിലൂടെയുള്ള കാഴ്ചയും അദ്വിതീയവും അവിസ്മരണീയവുമാണ്. പിന്നിട്ട തീവണ്ടിപ്പാതകളെ നോക്കിക്കാനാണോ ക്യാമറയിൽ പകർത്താനോ മറ്റൊരു ട്രെയിൻയാത്രയിലും നമുക്ക് കഴിയില്ലല്ലോ.
ഫ്രിഡ്‌ജ്, ഫ്രീസർ, ജ്യൂസർ മൈക്രോവേവ് ഓവൻ, ജി പി എസ് അധിഷ്ഠിത അനൗൻസ്‌മെന്റ്, ഡിജിറ്റൽ ടി വി സ്ക്രീനുകൾ, വീൽചെയർ മുതലായവയും ഈ കോച്ചിലുണ്ടെന്ന പത്രവാർത്ത കണ്ടിരുന്നെങ്കിലും അതൊന്നും കാണാൻ കഴിഞ്ഞില്ല. (ചിലപ്പോൾ ഉണ്ടായിരിക്കാം, ഞാൻ കാണാതിരുന്നതാവാം).
2017 ഏപ്രിൽ മാസത്തിൽ, വിശാഖപട്ടണത്തുനിന്ന് അരാകുവാലി ഹില്‍സ്റ്റേഷനിലേക്കാണ് അത്യാധുനിക സംവിധാനത്തോടു കൂടിയ വിസ്താഡോം കോച്ചുകൾ ഇന്ത്യയിലാദ്യമായി ഓടിത്തുടങ്ങിയത്. പിന്നീട് മറ്റു പല ട്രെയിനുകളിലും ഈ കോച്ചുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. സെൻട്രൽ റെയിൽവേക്ക് ഇത്തരം മൂന്നുകോച്ചുകളാണ് അനുവദിക്കപ്പെട്ടത്. രണ്ടെണ്ണം ദാദർ(മുംബൈ) മുതൽ മഡ്ഗാവ് (ഗോവ) വരെയുള്ള ജൻശതാബ്ദി എക്സ്പ്രെസ്സിലാണ് പ്രയോജനപ്പെടുത്തിയത്. 2017 സെപ്റ്റംബറിലാണ് ആ യാത്ര ആരംഭിച്ചത്. കോവിഡ് രാജ്യത്തെ നിശ്ചലമാക്കിയിരുന്നില്ലെങ്കിൽ മൂന്നാമത്തെ കോച്ച് വളരെനേരത്തെതന്നെ മുംബൈക്കും പൂനയ്ക്കുമിടയിൽ ഓടിതുടങ്ങിയേനെ. മതേരന്‍ കുന്നുകള്‍, സോംഗിർ ഹിൽ, ഉല്ലാസ് നദി, ഉല്ലാസ് താഴ്വര, ഖണ്ടാല, ലോണാവാല, വെള്ളച്ചാട്ടങ്ങൾ, ധാരാളം തുരങ്കങ്ങൾ എന്നിവയൊക്കെ ഈ യാത്രയിൽ കടന്നുപോകാം. ജൻശതാബ്ദി എക്സിക്യൂട്ടീവ് ചെയർകാറിന്റെ ടിക്കറ്റ് നിരക്കിനു സമാനമാണ് വിസ്താഡോം കോച്ചിന്റെയും ടിക്കറ്റ് നിരക്കുകൾ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുമാത്രമേ ഇതിൽ യാത്ര സാധ്യമാകൂ. ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റായ www.irctc.co.in ൽ ബുക്കിങ് സാധ്യമാണ്. റെയിൽവേ ഉദ്യോഗസ്ഥർ, വയോധികർ, ഭിന്നശേഷിക്കാർ മുതലയവർക്കു ലഭിക്കുന്ന യാതൊരു ഇവളവുകളും ഈ കോച്ചുകളിലെ ടിക്കറ്റുകൾക്ക് ലഭിക്കുകയില്ല. അല്പം വൈകിയെങ്കിലും നഗരവാസികൾക്കു ലഭിച്ച ഈ സമ്മാനം അതീവഹൃദ്യംതന്നെ. അതിന്റെ തെളിവാണ് പണച്ചെലവു കൂടുതലാണെങ്കിലും യാത്ര തുടങ്ങിയനാൾമുതൽ നിറഞ്ഞോടുന്ന വിസ്താഡോം കോച്ചുകൾ.
(01007 ഡെക്കാൻ എക്സ്പ്രസ് സ്പെഷൽ ജൂൺ 26 മുതൽ എല്ലാ ദിവസവും രാവിലെ 07 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 11.05 ന് പൂനെയിലെത്തും. 01008 ഡെക്കാൻ എക്സ്പ്രസ് സ്‌പെഷ്യൽ ജൂൺ 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 03.15 ന് പൂനെയിൽ നിന്ന് പുറപ്പെടും, അതേ ദിവസം വൈകുന്നേരം 07.05 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തും. ദാദർ, താനെ, കല്യാൺ, നെരാല്‍(01007 ന് മാത്രം), ലോണാവാല, തലേഗാവ്, ഖഡ്കി, ശിവാജി നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.)
No comments:
Post a Comment