വാർമഴവില്ലേ മായല്ലേ
കൂട്ടിനു ഞാനും വന്നീടാം
മാനത്തൊന്നു വരാനായാൽ
നിന്നോടൊത്തു കളിച്ചച്ചീടാം
അച്ഛനിടീച്ചോ കുപ്പായം
നിറമേഴുള്ളൊരു കുപ്പായം
അച്ഛനുമമ്മയുമേകീടും
ഓണക്കോടിയെനിക്കിന്ന്
ചന്തം തികയും നിറമേഴും
തുന്നിച്ചേർത്തൊരു കുപ്പായം.
ഒപ്പം ചേർന്ന് കളിച്ചീടാം,
ഓണക്കളികൾ പലതില്ലേ
കൊണ്ടുതരാം ഞാൻ പായസവും
കറുമുറെ തിന്നാനുപ്പേരീം
പോകരുതേ നീ ചങ്ങാതീ,
മാനത്തുന്നും മായല്ലേ.
No comments:
Post a Comment