പച്ചയുടുപ്പിട്ട കൊച്ചുതത്തേ
എന്നും പറക്കുന്നിതെങ്ങോട്ടോ
മാനത്തു നിന്നെയും കാത്തിരിക്കാൻ
ചങ്ങാതിമാരേറെയുണ്ടാകുമോ
പുസ്തകസഞ്ചിയുമായി നിങ്ങൾ
പോകുമോ പള്ളിക്കൂടത്തിലേക്ക്
അക്ഷരമാല പഠിക്കണമോ
അക്കങ്ങളെണ്ണിപ്പറയണമോ
പുത്തൻ മണമുള്ള പുസ്തകത്തിൽ
പുത്തനറിവുകളെത്രയുണ്ട് ?
പാട്ടും കഥകളും മാത്രമാണോ
വേറെയും പാഠങ്ങളേറെയുണ്ടോ
ഇന്നു നീയെത്തുമോ എന്റെ വീട്ടിൽ
ഒന്നുകളിക്കുവാനെത്രമോഹം
എന്നുടെയൊപ്പം നീ വന്നീടുകിൽ
എത്ര കഥകൾ പറഞ്ഞിടും ഞാൻ!
No comments:
Post a Comment