ലക്ഷ്യങ്ങൾ നേടുവാൻ കഴിയാതെയുഴറുമ്പോൾ
അറിയാതെ തലതല്ലിക്കരയുന്നു ഞാൻ വൃഥാ!
ദൂരങ്ങൾ താണ്ടുവാൻ കഴിയാതെ നോവുമ്പോൾ
ഗർഹിക്കും വ്രണിതപാദങ്ങളെ മേൽക്കുമേൽ!
അകലുന്ന സ്നേഹത്തിൻ ദീപകജ്വാലകൾ
അന്ധകാരത്തിലേക്കെന്നെ നയിക്കുന്നു,
ഭ്രാന്തിന്റെ വേരുകൾ എന്നിൽ മുളയ്ക്കുന്നു.
No comments:
Post a Comment