ചിങ്ങപ്പുലരി ( സൃഷ്ടിപഥം നിമിഷകവി)
==========
പിറന്നിതാ ചിങ്ങപ്പുലരി വീണ്ടും നമു-
ക്കിനിയുമാശതൻ ഹേമകാന്തിയായ്
ദുരിതവർഷം പെയ്തൊഴിഞ്ഞ കര്ക്കടക-
വ്യസനഗാഥകൾക്കൊരു വിരാമമായ്.
പുതിയൊരേടൊന്നു നിവർത്തിവയ്ക്കുന്നു
കാലമിന്നു നമുക്കു മുന്നിലായ്.
എഴുതാവാനെത്ര വരികളുണ്ടതിൽ!
സഫലമാകുവാനെത്ര ദൗത്യങ്ങൾ!
പെയ്തൊഴിഞ്ഞിടാനൊരുതുലാവര്ഷ-
മിനിയുമുണ്ടു നമുക്കുമുന്നിലായ്.
കുളിരുപെയ്യുന്ന ശൈത്യകാലത്തി-
ന്നൊടുവിലായ് നിറവസന്തമെത്തിടും
ഓണവും പിന്നെ വിഷുവുമായ് സ്നേഹ-
ഗീതകങ്ങൾ നാമാലപിച്ചിടും.
നാളെയെന്നൊരു മുഗ്ദ്ധസ്വപ്നമായ്
ജീവിതത്തിന്റെ തേരുരുണ്ടുപോം.
No comments:
Post a Comment